ന്യൂഡൽഹി: രാജ്യത്തിന്റെ അഖണ്ഡതയൊടുള്ള വെല്ലുവിളിയാണ് രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ പ്രഭാഷണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം അമിത് മാളവ്യ. രാഹുൽ വെറും വ്യാമോഹി മാത്രമല്ല വക്രബുദ്ധിക്കാരനും കൂടിയാണ്. ഈ വക്രബുദ്ധി രാജ്യത്തിന്റെ അഖണ്ഡതയെ അപകടത്തിലാക്കുമെന്ന തിരിച്ചറിവ് പക്ഷെ രാഹുലിന് ഇല്ല . ഇന്ത്യൻ ജേണലിസ്റ്റ് അസോസിയഷൻ ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ നടത്തിയ പരാമർശത്തോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യത്തെ പണം സ്വാധീനിക്കുന്നു എന്നായിരുന്നു വിദേശ വേദിയിൽ രാഹുൽ പറഞ്ഞത്.
വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവനകൾ
നടത്തുന്ന രാഹുൽ ഗാന്ധിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. പുൽവാമാ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെയും രാഹുൽ അപമാനിച്ചിരുന്നു. പുൽവാമയിൽ നടന്നത് വെറും വാഹന സ്ഫോടനം മാത്രമാണെന്ന് രാഹുൽ അവകാശപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരാമർശം.
ഇന്ത്യയിലെ ജനാധിപത്യ സംവിധാനം ആകെ അപകടത്തിലാണ്, ജനാധിപത്യം വലിയ ആക്രമണങ്ങളും സമ്മർദ്ദവും നേരിടുന്നു തുടങ്ങിയ വാദങ്ങളുമായി, രാജ്യത്തിനെതിരെയുള്ള വ്യാജ പ്രചരണങ്ങളുടെ കെട്ടഴിച്ചു വിടുകയാണ് രാഹുൽ.
















Comments