തൃശൂര്: പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് സെറ്റ് ഓപ്പറേറ്ററെ ശകാരിച്ച വിഷയത്തിൽ മറുപടിയുമായി സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുവാവിനെ ശകരിച്ചതല്ലെന്നും, പ്രസംഗത്തിനിടെ മൈക്കിനോട് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോൾ, അതെനിക്കറിയാമെന്ന് പറഞ്ഞതാണെന്നാണെന്നുമാണ് എം വി ഗോവിന്ദന്റെ വിചിത്രവാദം.
അതേസമയം യുവാവിനെ മൈക്ക് ഉപയോഗിക്കുന്നതിന്റെ സാങ്കേതിക വശത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കിയെന്നും എം വി ഗോവിന്ദൻ വാദിച്ചു. കഴിഞ്ഞ ദിവസം മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ സിപിഎം സംസ്ഥാന സെക്രട്ടറി ശകാരിക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി എം വി ഗോവിന്ദൻ തന്നെ രംഗത്ത് എത്തിയത്.
തൃശ്ശൂർ മാളയിൽ പ്രതിരോധ ജാഥയ്ക്കിടെയായിരുന്നു സംഭവം. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ പ്രസംഗത്തിനിടെ മൈക്ക് ഓപ്പറ്റേറ്റർ പറഞ്ഞതാണ് സിപിഎം നേതാവിനെ ചൊടിപ്പിച്ചത്. പിന്നാലെയാണ് യുവാവിനെ ശകാരിക്കുകയും, പണി പഠിപ്പിക്കുകയായിരുന്നു ഗോവിന്ദൻ.
‘മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി. മൈക്കിന്റെ അടുത്തു നിന്ന് പറയണമെന്നാണ് ചങ്ങായി പറയുന്നത്. ആദ്യമായിട്ട് മൈക്കിന്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇയാളുടെ കയ്യിൽ കുറേ സാധനമുണ്ട്. എന്നാൽ അതൊന്നും ഉപയോഗിക്കാൻ ഇയാൾക്ക് അറിയില്ല’.
‘ശരിയായിട്ട്, ശാസ്ത്രീയമായിട്ട് മൈക്ക് വെയ്ക്കാൻ അറിയില്ല. മൈക്ക് എന്ന് പറയുന്നത് ഏറ്റവും ആധുനിക ടെക്നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണം വാരി വലിച്ചു കൊണ്ടു വന്നിട്ടൊന്നും കാര്യമില്ല. ആളുകൾക്ക് സംവേദിക്കാൻ ഉതുകുന്ന തരത്തിൽ മൈക്ക് സെറ്റ് കൈകാര്യം ചെയ്യാനറിയണം. എനിക്കത് നന്നായി അറിയാം. വെറുതെ സാധനം ഉണ്ടായിട്ടൊന്നും കാര്യമില്ല’ എന്ന് പ്രസംഗത്തിടെ മൈക്ക് ഓപ്പറേറ്ററെ എം.വി ഗോവിന്ദൻ പരിഹസിച്ചു.
















Comments