ബംഗ്ളൂരു : മുൻ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങാൻ തടസ്സം നേരിട്ടു. കലബുറഗിയിലെ ജെവർഗിയിൽ ഹെലിപാഡ് ഗ്രൗണ്ടിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തടസ്സമുണ്ടായത്.
ലാൻഡിംഗിന് തൊട്ടുമുൻപ് ലാൻഡിംഗ് സോണിന് ചുറ്റുമുണ്ടായിരുന്ന പ്ലാസ്റ്റിക്ക് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഹെലിപാഡിൽ പ്ലാസ്റ്റിക് കവറുകളും മാലിന്യങ്ങളും കിടന്നതിനെ തുടർന്നാണ് ഹെലികോപ്റ്റർ നിലത്തിറക്കാൻ ബുദ്ധിമുട്ടുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഉടൻ തന്നെ അധികാരികൾ ഹെലിപാഡ് വൃത്തിയാക്കാൻ നടപടിയെടുക്കുകയായിരുന്നു. ഹെലിപാഡിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്ത് ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കി.
പാർട്ടിയുടെ ‘ജനസങ്കൽപ യാത്ര’യിൽ പങ്കെടുക്കാനാണ് യെദ്യൂരപ്പ കലബുറഗിയിലെത്തിയത്. അതേസമയമം, കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകനായ യെദ്യൂരപ്പയ്ക്ക് പൊതുയോഗങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Comments