ന്യൂയോർക്ക് : വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ലോസ്ഏഞ്ചൽസിൽ നിന്നും ബോസ്റ്റണിലേക്കുളള യുണെറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവത്തിൽ 33 കാരൻ ഫ്രാൻസിസ്കോ സെവറോ ടോറസിനെ പോലിസ് പിടികൂടി.
വിമാനത്തിൽ കയറിയ ടോറസ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. കോക്ക്പിറ്റിൽനിന്ന് അലറാംകേട്ടതോടെയാണ് ജീവനക്കാർ സംഭവം അറിയുന്നത്. തുടർന്ന് യുവാവിനോട് കാരണം തിരക്കി. എന്നാൽ ഇയാൾ വളരെ മോശമായി പെരുമാറുകയും കയ്യിലിരുന്ന സ്പൂൺ ഉപയോഗിച്ച് ജീവനക്കാരനെ ആക്രമിക്കുകയുമായായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ ജീവനക്കാരന്റെ കഴുത്തിന് പരിക്കേറ്റു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ പിടികൂടി.
വിമാനം ബോസ്റ്റ്ൺ ലോഗൺ ഇന്റർനാഷ്ണൽ എയർപ്പോട്ടിൽ ലാൻഡ് ചെയ്തശേഷം പോലീസ് ടോറസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. അഞ്ച് വർഷം വരെ തടവും 250,000ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതിചെയ്തതെന്ന്പോലീസ് പറഞ്ഞു.
Comments