വ്യത്യസ്ത കഥാപാത്രങ്ങളുമായി ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ ബോളിവുഡ് നടനാണ് അനുപം ഖേർ. കഴിഞ്ഞ ദിവസം നടന്റെ 67-ാം ജന്മദിനമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധിപേരാണ് താരത്തിന് ആശംസ അറിയിച്ചത്. ഇപ്പോഴിതാ, വ്യത്യസ്തമായ രീതിയിൽ ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് അനുപം ഖേർ.
തന്റെ ജന്മദിനത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ കുട്ടികളോടൊപ്പം പ്രഭാതഭക്ഷണത്തിന് പോകുന്നു, ഇതാണ് എന്റെ സന്തോഷമെന്ന കുറിപ്പുമായാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ജന്മദിനത്തിൽ ആശംസ അറിയിച്ച എല്ലാവർക്കും നന്ദിയും നടൻ അറിയിച്ചിട്ടുണ്ട്. നിരവധിപേർ താരത്തിന്റെ ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്.
”എന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും വളരെ നന്ദി. പ്രഭാത നടത്തതിനിടയിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളോടൊപ്പം പ്രഭാതഭക്ഷണത്തിനായി ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പോകുന്നതാണ് ഈ ദിവസത്തിന്റെ ഹൈലൈറ്റ്. ഈ കുട്ടികളുടെ സന്തോഷവും പുഞ്ചിരിയും എന്റെ മനസ്സിന് ആഹ്ലാദം പകർന്നു. എന്റെ പ്രിയ മക്കളെ നന്ദി. ദൈവം നിങ്ങളെ എപ്പോഴും സംരക്ഷിക്കട്ടെ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ.” – അനുപംഖേർ ട്വീറ്റ് ചെയ്തു.
1984-ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത സരൻഷ് എന്ന ചിത്രത്തിലൂടെയാണ് അനുപംഖേർ അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെയ്‌ക്കുന്നത്. തുടർന്ന് തേസാബ്, രാം ലഖൻ, ചാന്ദ്‌നി, പരിന്ദ, ചാൽബാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അവസാനമായി അഭിനയിച്ച വിഖ്യാത ചലച്ചിത്രം കശ്മീർ ഫയൽസിന്റെ അഭിയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനാക്കിയിരുന്നു.
मेरे जन्मदिन पर आप सभी की शुभकामनाओं के लिए बहुत बहुत धन्यवाद। मेरे दिन की हाइलाइट थी मेरे मॉर्निंग वॉक के दोस्तों के साथ फ़ाइव स्टार होटल में जाकर नाश्ता कर करना। इन बच्चों की ख़ुशी और मुस्कराहट से मुझे दिली ख़ुशी मिली। धन्यवाद मेरे प्यारे बच्चों। प्रभु आपको हमेशा सुरक्षित रखें… https://t.co/vu16j8d5b8 pic.twitter.com/qVDKBKUiM4
— Anupam Kher (@AnupamPKher) March 7, 2023
















Comments