തിരുവനന്തപുരം: ലൈഫ് മിഷൻ കരാർ കമ്മീഷൻ കേസിൽ സി എം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇഡി ലൈഫ് മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് പരിശോധിച്ച് കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. 19 കോടി രൂപ സാമ്പത്തിക സഹായം ലഭിച്ചതിൽ നാലരക്കോടിയും കമ്മീഷൻ ഇടപാടായാണ് മാറിയത്. ഇതിലാണ് ഇഡി അന്വേഷണം നടക്കുന്നത്.
ഇന്നലെ തുടർച്ചയായി പത്തു മണിക്കൂറാണ് സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. സ്വപ്ന സുരേഷുമായുള്ളത് ഔദ്യോഗിക ബന്ധങ്ങൾ മാത്രമെന്ന് രവീന്ദ്രൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എം ശിവശങ്കർ തന്നെ കാണാൻ സ്വപ്നയോട് നിർദ്ദേശിച്ചതിലും അസ്വാഭാവികയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഐഎ പിടിച്ചെടുത്ത സ്വപ്നയുടെ രണ്ട് മൊബൈൽ ഫോണുകളിലും സിഎം രവീന്ദ്രനുമായുള്ള ചാറ്റുകളുണ്ടായിരുന്നു.കഴിഞ്ഞ ജൂണിലാണ് എൻഐഎ പിടിച്ചെടുത്ത സ്വപ്നയുടെ രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ സി ഡാക്കിൽ നിന്ന് ഇഡിയ്ക്ക് ലഭിച്ചത്. വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്തത്.2020 ഡിസംബറിൽ 2 തവണ സി എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
Comments