ലഖ്നൗ : പ്രിയങ്ക വാദ്രയെ കാണാനെത്തിയ ബിഗ് ബോസ് താരത്തിന് നേരെ ജാതിയധിക്ഷേപം. കോൺഗ്രസ് നേതാവുകൂടിയായ അർച്ചന ഗൗതമിനെയാണ് പ്രിയങ്കയുടെ സഹായി അസഭ്യം പറയുകയും വധഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇക്കാര്യം അർച്ചന തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പടുത്തിയത്.
സംഭവത്തിൽ പ്രിയങ്ക വാദ്രയുടെ സഹായിയായ സന്ദീപ് സിംഗിനെതിരെ മീററ്റ് പോലീസ് കേസെടുത്തു. അർച്ചനയുടെ പിതാവ് ഗൗതം ബുദ്ധ വധേര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 26-ന് മീററ്റിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അർച്ചനയെ പ്രിയങ്കയുടെ സഹായി അപമാനിച്ചത്.
പ്രിയങ്കയെ കാണാൻ അനുവാദം ചോദിച്ചപ്പോൾ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ അസഭ്യം പറയുകയും വധഭീഷണി മുഴുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന ക്യാമറാമാന്റെ കൈവശമുണ്ടെന്ന് അർച്ചനയുടെ പിതാവ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും മീററ്റ് എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments