ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് വൻ അപകടം. ഭജൻപുര പ്രദേശത്താണ് കെട്ടിടം തകർന്നുവീണത്. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഭജൻപുര എസ്പി പറഞ്ഞു. വെെകുന്നേരം 3.05നാണ് സംഭവം. അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
#WATCH | Delhi: A building collapsed in Vijay Park, Bhajanpura. Fire department present at the spot, rescue operations underway. Details awaited
(Video Source – Shot by locals, confirmed by Police) pic.twitter.com/FV3YDhphoE
— ANI (@ANI) March 8, 2023
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ ആളപായമോ പരുക്കുകളോ സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മാർച്ച് ഒന്നിന് വടക്കൻ ഡൽഹിയിലെ റോഷനാര റോഡിലെ തീപിടിത്തത്തെ തുടർന്ന് നാല് നില കെട്ടിടം തകർന്നുവീണിരുന്നു. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
















Comments