ഐസ്വാൾ: മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ. സോക്കാവതാർ സ്വദേശി വാൻലാൽറവിനെയാണ് കഴിഞ്ഞദിവസം മിസോറാം പോലീസ് അറസ്റ്റ് ചെയ്തത്.17 അപൂർവ ഇനം ജീവികളെയാണ് ഇയാളുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയത്. തുവൽപുയ് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് വന്യ ജിവികളെ കണ്ടെത്തിയത്.
#WildlifeMatters. Last night, #KhawzawlPolice team while conducting random checking at Tualpui Junction, Khawzawl to Rabung road recovered and seized 17 exotic wildlife species (13 various species of birds and 4 monkeys), suspected to be smuggled through Myanmar from one vehicle, pic.twitter.com/3k2mJlLbxp
— Mizoram Police (@mizorampolice) March 7, 2023
വിവിധയിനം പക്ഷികളെയും കുരങ്ങുകളെയുമാണ് വാഹനത്തിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ജീവികളെ മ്യാൻമറിൽ നിന്നും കടത്തികൊണ്ടുവന്നതായാണ് സംശയിക്കുന്നത്.ഇതിൽ പതിമൂന്ന് ഇനം പക്ഷികളും, നാല് കുരങ്ങുകളുമാണ് ഉണ്ടായിരുന്നത്. കുടൂതൽ നിയമ നടപടികൾക്കായി ഇവയെ ചമ്പൈയിലെ കസ്റ്റംസ് ഫോഴ്‌സിന് കൈമാറിയതായി മിസോറാംപോലീസ് അറിയിച്ചു.
Comments