ഡൽഹി: രാഹുൽ ഗാന്ധി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജജു. ഇന്ത്യാ വിരുദ്ധ പ്രസ്താവനകളാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇന്ത്യയുടെ ഐക്യത്തിന് അദ്ദേഹം അപകടകാരിയാണ്. രാഹുൽ ഗാന്ധി പറയുന്ന വിഡ്ഢിത്തരങ്ങളോട് പ്രതികരിക്കേണ്ടതില്ല. എന്നാൽ, അദ്ദേഹത്തിന്റെ രാജ്യ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കിരൺ റിജജു തുറന്നടിച്ചു.
‘രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയായി മാറിയിരിക്കുകയാണ്. ഇന്ത്യയെ വിഭജിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ്. സ്വയം പ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ എല്ലാ പരിധികളും ലംഘിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധി പപ്പുവാണെന്ന് അറിയാം. എന്നാൽ, അദ്ദേഹം പപ്പു ആണെന്ന് വിദേശികൾക്ക് അറിയില്ല. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ വിഡ്ഢി പ്രസ്താവനകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. പക്ഷേ രാഹുലിന്റെ രാജ്യ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രശ്നം. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം’.
കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കിരൺ റിജിജു ശക്തമായി പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുടെ രൂപഭംഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി തകർത്തുവെന്നാണ് കേംബ്രിഡ്ജിൽ നടത്തിയ പ്രസംഗങ്ങളിൽ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നാതാണ് പ്രധാനമന്ത്രി മോദി ഉരുവിടുന്ന ഏക മന്ത്രമെന്ന് കിരൺ റിജജു ചൂണ്ടിക്കാണിച്ചു.
















Comments