തെന്നിന്ത്യൻ സിനിമാലോകത്തിന് അഭിമാനമായി നടൻ സൂര്യ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ തെന്നിന്ത്യൻ അഭിനേതാവാണ് സൂര്യ. ഓസ്കറിൽ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയ വിവരം നടൻ അറിയിച്ചത്.
അക്കാദമി ഈ വർഷം 397 പേരെയാണ് പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ അഭിനേതാക്കളുടെ ലിസറ്റിലാണ് താരം ഇടം പിടിച്ചിരിക്കുന്നത്. ബോളിവുഡ് നടി കജോള്‍, സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആര്‍ ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് പട്ടികയിലെ മറ്റ് അംഗങ്ങൾ.
മാർച്ച് 13 നാണ് ഇത്തവണത്തെ ഓസ്കാർ പ്രഖ്യാപനം. ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ഫലപ്രഖ്യാപനം വലിയ പ്രതീക്ഷയിലാണ്. ആരാധകരുടെ പ്രധാന പ്രതീക്ഷ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിനാണ്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഈ ഗാനത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തിക ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.
Voting done! #Oscars95 @TheAcademy pic.twitter.com/Aob1ldYD2p
— Suriya Sivakumar (@Suriya_offl) March 8, 2023
















Comments