സ്‌പെയിൻ : 14 കോടി രൂപ വിലവരുന്ന വൈൻ മോഷ്ടിച്ച് ദമ്പതികൾ. മിഷേലിൻ സ്റ്റാർ ഹോട്ടലായ ആട്രിയയിലാണ് മോഷണം നടന്നത്. 14 കോടി രൂപ വില വരുന്ന 45 കുപ്പി വൈനാണ് മോഷ്ടിച്ചത്. സംഭവത്തിൽ സ്പെയിനിലെ കോടതി മോഷ്ട്ടാക്കൾക്ക് നാല് വർഷത്തെ തടവുശിക്ഷ വിധിച്ചു.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പടിഞ്ഞാറൻ സ്പെയിനിലെ കാസെറസിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലായിരുന്നു മോഷണം. മെക്സിക്കൻ യുവതിയും കാമുകനും ചേർന്നാണ് ആട്രിയ എന്ന ഹോട്ടലിൽ മോഷണം നടത്തിയത്. വൈൻ വളരെ വില കൂടിയ ഡ്രിങ്ക് ആണെങ്കിലും പഴക്കം കൂടുന്തോറും അതിന്റെ വില ക്രമാതീതമായി ഉയരും. ഇത് മനസിലാക്കിയ മോഷ്ട്ടാക്കൾ വൈൻ മോഷ്ട്ടിക്കുകയായിരുന്നു.
🚩Así cometieron el robo, y huyeron del lugar, los dos presuntos autores del robo de vino en el restaurante #Atrio de #Cáceres
Una de las botellas data del año 1806 y está valorada en 310.000 euros, siendo un ejemplar único en el mundo pic.twitter.com/L30oUXehVe
— Policía Nacional (@policia) July 20, 2022
മോഷ്ട്ടാക്കൾ വളരെ കൃത്യമായി കവർച്ചയ്‌ക്ക് ആസൂത്രണം ചെയ്തിരുന്നു. കവർച്ച നടന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ഇവർ ഇതേ റെസ്റ്റോറന്റിൽ മൂന്ന് തവണ താമസിച്ചിരുന്നു. വ്യാജ പാസ്പോർട്ടുമായിട്ടാണ് ഇരുവരും ഹോട്ടലിൽ എത്തിയത്.
പുലർച്ചെ അഞ്ചിനാണ് രണ്ട് പേരും മോഷണം നടത്തിയത്. യുവാവ് എലക്ട്രോണിക് കീ മോഷ്ടിക്കുകയായിരുന്നു. വൈൻ കുപ്പികൾ ടവലിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാക്കി ഹോട്ടലിൽ നിന്ന് കടന്നുകളയുകയായിരുന്നു ഇവർ. ഒരു വർഷത്തിന് ശേഷം മോണ്ടിനെഗ്രോയുടെയും ക്രൊയേഷ്യയുടെയും അതിർത്തിയിൽ നിന്നുമാണ് മോഷ്ട്ടാക്കളെ പിടികൂടിയത്. വൈൻ കുപ്പികൾ വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.
















Comments