ന്യൂഡൽഹി : ഹോളി ദിനത്തിലെ ട്രാഫിക് നിയമലംഘനകേസുകളിൽ 7500 പേർക്കെതിരെ ട്രാഫിക് പോലീസ് പിഴ ചുമത്തി. ഹോളി ദിനത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിച്ചതിന് 698-പേർക്കെതിരെയും, മദ്യപിച്ച് വാഹനം ഓടിച്ചതിന് 559-പേർക്കെതിരെയും, ഹെൽമെറ്റ് ധരിക്കാത്തതിന് 3,410-പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 312-പേർക്കെതിരെയുമാണ് ട്രാഫിക് പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് നിയമലംഘനങ്ങൾ നടത്തിയ 2,449-പേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
ഹോളി ആഘോഷം സുരക്ഷിതമായും ആഘോഷിക്കുന്നതിന് നഗരത്തിൽ കർശന ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. 2,033 ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
















Comments