സ്വപ്ന സുരേഷിന്‌റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ വന്നതോടെ വിജയ് പിള്ള ആരാണെന്ന ചോദ്യമാണുയരുന്നത്. ആരുടെയോ ബിനാമിയായെത്തി, വിജയ് പിള്ളയെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് യഥാർത്ഥത്തിൽ വിജേഷ് പിള്ള ആണെന്നാണ് വിവരം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അയച്ചതാണെന്ന് പരിചയപ്പെടുത്തിയ വിജേഷ് പിള്ള സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുമായി ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് ആരോപണം. ഇയാൾ ബെംഗളൂരുവിലെത്തി സ്വപ്‌നയോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിട്ട് പോകാൻ തയ്യാറായാൽ 30 കോടി രൂപ നൽകാമെന്നായിരുന്നു വിജേഷിന്റെ വാഗ്ദാനമെന്ന് സ്വപ്ന പറയുന്നു. മറിച്ചാണെങ്കിൽ ഗോവിന്ദൻ മാഷിന്റെ നിർദേശം സ്വപ്നയെ തീർക്കണമെന്നാണെന്നും അയാൾ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇക്കാര്യങ്ങൾ സ്വപ്ന വെളിപ്പെടുത്തിയത്.
കൊച്ചിയിൽ പ്രവർത്തിക്കുന്ന ഡബ്ല്യൂജിഎൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് വിജേഷ് പിള്ളയെന്ന് വിവരമുണ്ട്. ആക്ഷൻ ഒടിടി എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് വിജേഷ് പിള്ളയെന്നാണ് റിപ്പോർട്ട്.
Comments