ലക്‌നൗ : ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്ത് പുതിയതായി നിർമ്മിച്ച ശ്രീ കാളിമാതാ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാളിദേവി, ശ്രിഗണപതി, ഭഗവാൻ കാലഭൈരവൻ എന്നീ ദേവതകളുടെ വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് ശേഷം പ്രസാദവിതരണവും നടന്നു.
ക്ഷേത്രപരിസരത്തുള്ള ഗോശാലയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ശ്രീകാളി മാതാ മന്ദറിലെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി കഴിഞ്ഞ ഒരാഴ്ചയായി ആചാരാനുഷ്ഠാന പ്രകാരമുള്ള ചടങ്ങുകൾ നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് വൈദിക വിധിപ്രകാരമാണ് പ്രതി്ഠ നടന്നത്.
മഠം പുരോഹിത് ആചാര്യ രാമാനുഝ വൈദിക് രോഹിത് മിശ്ര, ഡോ. അരവിന്ദ് ചതുർവേദി, അശ്വിനി ത്രിപാഠി തുടങ്ങി നിരവധി പൂജാരിമാരാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്. പൂജാരി യോഗി കമൽനാഥാണ് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പ്രതിഷ്ഠയ്‌ക്ക് ശേഷം ബ്രാഹ്മണഭോജനം, സാധുഭോജനം തുടങ്ങി നിരവധി ചടങ്ങുകൾ നടന്നു.
Comments