ന്യൂഡൽഹി : ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ കർണാടകയുടെ വളർച്ചയ്‌ക്ക് സംഭാവന നൽകുന്ന സുപ്രധാന കണക്ടിവിറ്റി പദ്ധതിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിവേഗ പാത ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഉദ്ഘാടനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത് .
NH-275-ന്റെ ഒരു ഭാഗത്തെ വലയം ചെയ്തു കൊണ്ടാണ് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയുടെ നിർമ്മാണംനടക്കുന്നത് നാല് റെയിൽവേ മേൽപ്പാലങ്ങൾ, ഒമ്പത് പ്രധാന പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപ്പാതകൾ എന്നിവ ഈ എക്‌സ്പ്രസ്സ് വേയിൽ ഉൾപ്പെടുത്തിയിരുക്കുന്നുവെന്ന ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് പ്രധാനമന്ത്രി ടാഗ് ചെയ്തുകൊണ്ടാണ് ഇക്കാര്യം പരാമർശിച്ചത്.
ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയുടെ ഉദ്ഘാടന കർമ്മം മാർച്ച് 11-ന് പ്രധാനമന്ത്രി നിർവഹിക്കും. ഇരുനഗരങ്ങളെയും തമ്മിൽ 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നതാണ് പ്രത്യേകത. രണ്ട് പാക്കേജുകളിലായി 8,408 കോടി രൂപ ചിലവിലാണ് 117 കിലോമീറ്റർ അതിവേഗ പാത നിർമ്മിക്കുന്നത്.
Comments