കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒൻപതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമാക്കാർ അടക്കമുള്ള സാംസ്കാരിക നായകന്മാരെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.
ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റിയും പാകിസ്താൻ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാത്തതിനെ പറ്റിയുമൊക്കെ വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാൻ കഴിയുന്നില്ല. ഇവർക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു..
“സിനിമാക്കാർ അടക്കമുള്ള സാംസ്കാരിക നായകന്മാരെ പൊക്കി കൊണ്ട് നടക്കുന്ന മലയാളികൾ ഓർക്കുക. ഏറ്റവും കൂടുതൽ സിനിമാക്കാർ ഉള്ള നഗരമാണ് കൊച്ചി. അതു പോലെ തന്നെ മറ്റ് സാംസ്കാരിക പ്രവർത്തകരും. ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റിയും പാകിസ്താൻ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാത്തതിനെ പറ്റിയുമൊക്കെ വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാത്തത് എന്താണ്? ലളിതമാണ് കാരണം. ഇപ്പൊ വായ തുറന്നാൽ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും. അങ്ങനെ വന്നാൽ ഇപ്പൊ കിട്ടി കൊണ്ടിരിക്കുന്ന പലതും കിട്ടാതാവും.
ഇവർക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ല എന്ന് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ആയാൽ എങ്ങനെ സാമൂഹ്യ വിരുദ്ധൻ ആകും എന്നതിന്റെ ഉദാഹരണമാണ് ഇവരുടെ മനോഭാവം. വിധേയത്വം പാർട്ടിയോട് മാത്രം. പാർട്ടി പറഞ്ഞാൽ മാത്രം അനങ്ങുന്ന നാവും നട്ടെല്ലുമുള്ള കമ്മ്യൂണിസ്റ്റ് അടിമകളായ കുറേ റാൻ മൂളികൾ. എല്ലിൻ കഷണം വായിൽ ഉള്ള നായകൾക്ക് കുരയ്ക്കാൻ സാധ്യമല്ല. അത് സാധാരണമാണ്. പക്ഷേ ചിലപ്പോൾ അവ മുരളുകയെങ്കിലും ചെയ്യാറുണ്ട്. ഇവിടെ അത് പോലുമില്ല എന്നതാണ് ഖേദകരം.”-എന്നായിരുന്നു സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കിൽ കുറിച്ചത്.
Comments