ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് എം.എസ് ധോണി. ധോണി ആരാധകന്റെ വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ആരാധന മൂത്ത് സ്വന്തം വിവാഹ ക്ഷണക്കത്തിൽ ധോണിയുടെ ചിത്രം പ്രിൻറ് ചെയ്തിരുക്കുകയാണ് ഇയാൾ. ജോൺസ് എന്ന വ്യക്തിയാണ് വിവാഹ ക്ഷണക്കത്തിൽ ധോണിയുടെ ചിത്രം ഉൾപ്പെടുത്തിയിരുക്കുന്നത്. ക്ഷണക്കത്ത് ട്വിറ്ററിൽ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു. എന്നാൽ ഈ ക്ഷണകത്തിന്റെ പൂർണ്ണരൂപം നൽകിയിട്ടില്ല.
വിവാഹ ക്ഷണക്കത്തിൽ ധോണിയുടെ ചിത്രം പ്രചരിച്ചതോടെ കത്തിന്റെ ഉടമസ്ഥനെ തേടി നെട്ടോട്ടത്തിലാണ് ആരാധകർ. ഇയാളുടെ പോസ്റ്റിന്റെ താഴെ രസകരമായ കമന്റുകളും കാണാൻ സാധിക്കും. കത്തിന്റെ പൂർണ്ണരൂപം അന്വേഷിക്കുകയാണ് ആരാധകർ.
അതേസമയം ഐപിഎൽ 2023 സീസണിന്റെ പരിശീലനത്തിനായി ധോണി ഇപ്പോൽ ചെന്നൈയിലാണ്. പ്രാക്ടീസ് സെക്ഷനിൽ ധോണി കൂറ്റൻ സിക്‌സറുകൾ പറത്തുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു.
Comments