ന്യൂഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇന്ത്യയും ഓസ്‌ട്രേലിയും സൗഹാർദ്ദപരമായ നയതന്ത്രബന്ധം പുലർത്തുന്നതായും സന്ദർശന വേളയിൽ രാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്രപതി ഭവനിലാണ് ആൽബനീസിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെ സ്വീകരിച്ചത്.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് ഉത്തേജനം നൽക്കുന്നതായും അവ സുദൃഢമായി മുന്നോട്ടുപോകുമെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന സഹകരണവും ഇടപെടലുകളും തുടർന്നും ഉണ്ടാകണമെന്നും ദ്രൗപദി മുർമ്മു കൂടികാഴ്ചയിൽ വ്യക്തമാക്കി. ഉയർന്നു വരുന്ന മേഖലകളായ പുനരുപയോഗിക്കാവുന്ന ഊർജ്ജം, സൈബർ നയതന്ത്രം, തുടങ്ങിയവയിൽ തുടർന്നും സഹകരണം തുടരണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമ്മു കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയിലെ ഇന്ത്യൻ സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ഓസ്‌ട്രേലിയൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുർമ്മു ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രധാനമന്ത്രി ആൽബനീസിന്റെ ആദ്യ ഭാരത സന്ദർശനമാണിത്. ഇന്ത്യ- ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി.
















Comments