ലക്നൗ : അയോദ്ധ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു 465 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി യോഗി സർക്കാർ. അയോദ്ധ്യയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുന്നതിനാലാണ് മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസന പദ്ധതികൾക്കായി 465 കോടി രുപയുടെ അംഗീകാരം നൽകിയത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തെ ലോകാത്തര അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. കൂടാതെ, എൻഎച്ച്-27 മുതൽ നയാ ഘട്ട് വരെയുള്ള ധർമ്മപാതയുടെ നവീകരണം വിപൂലീകരിക്കാനും സർക്കാർ 65 കോടി രൂപ അനുവദിച്ചിരുന്നു. വാരണാസിയിലെ 9.02 കിലോമീറ്റർ ദൂരമുള്ള പഞ്ചകോസി പരിക്രമ മാർഗ് നാലുവരി പാതയുടെ നിർമ്മാണത്തിനായി 200 കോടി രൂപ അനുവദിച്ചിരുന്നതായി യോഗി ആദിത്യനാഥ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ശൗവചാലയങ്ങളുടെ നിർമ്മാണം, വിശ്രമമുറി, വൈദ്യുതീകരണം എന്നിവയുടെ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്നും യോഗി സർക്കാർ അറിയിച്ചു.
Comments