ദിസ്പൂർ: അസം റെയിൽവേ സ്റ്റേഷനിൽ ട്രാൻസ് ടീ സ്റ്റാളുമായി ട്രാൻസ്ജെൻഡർ സമൂഹം. ട്രാൻസ്ജെൻഡെർ സമൂഹത്തിന്റെ ശാക്തീകരണത്തിന്റെ ഭാഗമായാണ് പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലെ കാംരൂപ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിലാണ് ട്രാൻസ് ടീ സ്റ്റാൾ എന്ന് പേരിട്ടിരിക്കുന്ന ചായകട തുടങ്ങിയത്. ട്രാൻസ്ജെൻഡെറുകളുടെ ഈ ചായകട ഇന്ത്യൻ റെയിൽവേയിലെ തന്നെ ആദ്യ സംരംഭമാണ്.
ഓൾ അസം ട്രാൻസ്ജെൻഡർ അസോസിയേഷന്റെ സജീവ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കിയതെന്ന്് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ ജനറൽ മാനേജർ അൻഷുൽ ഗുപ്തയുടെയും അസം ട്രാൻസ്ജെൻഡർ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സ്വാതി ബിദാൻ ബറുവയുടെയും സാന്നിധ്യത്തിലാണ് ട്രാൻസ് ടീ സ്റ്റാളിന്റെ ഉദ്ഘാടനം നടന്നത്.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘പാർശ്വവത്കരിക്കപ്പെട്ട വ്യക്തികൾക്കുള്ള പിന്തുണ’ എന്ന പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
















Comments