കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം. എൻഐഎയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദാണ്. ഇയാളെ പറ്റിയുള്ള വിവരം നൽകുന്നവർക്കാണ് പരിതോഷികം നൽകുന്നത്. എന്നാൽ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയത് മുതൽ ഇയാൾ ഒളിവിലാണ്.
2010-ലാണ് കേസിനാസ്പദമായ സംഭവുണ്ടാകുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായ ടി.ജെ.ജോസഫ്, 2010 മാർച്ചിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള മലയാളം ഇന്റേണൽ പരീക്ഷ പേപ്പറിൽ ഒരു ചോദ്യപേപ്പറിൽ മത നിന്ദയുണ്ടെന്നുള്ള ആരോപണത്തെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇദ്ദേഹത്തെ ആക്രമിച്ചത്. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിലെ പ്രധാന പ്രതിക്കായുള്ള തിരച്ചിൽ ശക്താമാക്കുന്നതിന്റെ ഭാഗമായാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments