വിജേഷ് പിള്ള കുരുക്കിൽ? വിജേഷിനൊപ്പം മറ്റൊരാൾ തങ്ങിയെന്ന് ഹോട്ടലുകാർ; അജ്ഞാതൻ ആരെന്ന് സ്വപ്‌ന; വിജേഷിനെതിരെ കേസുമായി കർണാടക പോലീസ്  
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിജേഷ് പിള്ള കുരുക്കിൽ? വിജേഷിനൊപ്പം മറ്റൊരാൾ തങ്ങിയെന്ന് ഹോട്ടലുകാർ; അജ്ഞാതൻ ആരെന്ന് സ്വപ്‌ന; വിജേഷിനെതിരെ കേസുമായി കർണാടക പോലീസ്  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വിജേഷ് പിള്ളയുമായി നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് സ്വപ്‌ന സുരേഷ് നൽകിയ പരാതിയിൽ നടപടിയുമായി കർണാടക പോലീസ്. പരാതിയുടെ അടിസ്ഥാനത്തിൽ വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പോലീസ് കേസെടുത്തു. കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലിൽ എത്തി പോലീസ് തെളിവെടുപ്പ് നടത്തിയെന്നും സ്വപ്‌ന അറിയിച്ചു. ഇതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

കൂടിക്കാഴ്ച നടന്ന ഹോട്ടലിൽ വിജേഷ് ഒരുദിവസം താമസിച്ചുവെന്നും അന്ന് വിജേഷിപ്പിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ മൊഴി നൽകി. കേസിൽ തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്‌നയും വ്യക്തമാക്കിയിട്ടുണ്ട്. വിജേഷിനൊപ്പം ഹോട്ടലിൽ തങ്ങിയ അജ്ഞാതൻ ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.

അതേസമയം വെബ്‌സീരിസിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിജേഷ് പിള്ളയുടെ വാദം. തനിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ സ്വപ്‌ന പുറത്തുവിടട്ടെയെന്നും വിജേഷ് പിള്ള വെല്ലുവിളിച്ചിരുന്നു.

മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറിച്ച് സ്വപ്‌ന നടത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് പിള്ള തന്നെ സമീപിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഇതിനെല്ലാം പകരമായി 30 കോടി രൂപ നൽകാമെന്ന വാഗ്ദാനമുണ്ടായിരുന്നുവെന്നും സ്വപ്‌ന ആരോപിച്ചു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ സ്വപ്‌ന തെറ്റായി ധരിച്ചതാണെന്നാണ് വിജേഷ് പിള്ളയുടെ അവകാശവാദം.

സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Action is on……
Karnataka police has swung in to action in my complaint.
They have registered a crime against Vijesh Pillai, recorded my statement, took me to the hotel where Vijesh Pillai stayed and the meeting took place and collected evidence.
The hotel management informed the Karnataka police that Vijesh Pillai stayed in the hotel with another person.
Who’s that anonymous person who remained in the background.
എന്റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു.
കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.
ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ.

Tags: Swapna Suresh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies