പാലക്കാട്: പാലക്കാട് പോളി ക്ലിനിക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ധോണി പപ്പാടി സ്വദേശി സജിയുടെ ഭാര്യ വിനീഷയാണ് മരിച്ചത്. വിനീഷയുടെ നവജാതശിശുവും അതീവ ഗുരുതരാവസ്ഥയിലാണ്. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു.
ഇന്നലെയാണ് പ്രസവത്തിനായി വിനീഷയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നേരത്തെ ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചിരുന്നു. കൊടുമ്പ് സ്വദേശികളായ കുമാരി, ശിവദാസ് ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ മരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
















Comments