ലക്‌നൗ: വർഷങ്ങൾ പഴക്കമുള്ള 279 നാണയങ്ങൾ ഉത്തർപ്രദേശിൽ വീട് നിർമ്മാണത്തിനിടെ കണ്ടെത്തി. യുപിയിലെ ജലൗനി വ്യാസ്പുരയിലെ കമലേഷ് കുശ്‌വാഹയുടെ വീട് നിർമ്മാണത്തിനിടെയാണ് 1862 മുതലുള്ള 279 നാണയങ്ങളും വെള്ളി ആഭരണങ്ങൾ നിറഞ്ഞ മെറ്റൽ കണ്ടെയ്‌നറും കണ്ടെത്തിയത്.
വീട് നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെ നാണയങ്ങൾ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളി ആഭരണങ്ങൾ നിറച്ച കണ്ടെയ്‌നറും കണ്ടെടുക്കുകയായിരുന്നു. നാണയങ്ങളും മറ്റ് വസ്തുക്കളും പുരാവസ്തു ഗവേഷകർക്ക് കൈമാറിയിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് സിംഗ് പറഞ്ഞു.
Comments