95-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ ഇന്ത്യയ്‌ക്കിത് ചരിത്ര നിമിഷം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ അരങ്ങേറിയ ആർ ആർ ആർ-ലെ നാട്ടുനാട്ടുവിന് സ്വന്തം. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കാല ഭൈരവനും രാഹുൽ സപ്ലിഗഞ്ചും ചേർന്ന് പാടിയ ഗാനത്തിന് ഒർജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കൂടാതെ ഇരുവരും ഇന്നലെ ഓസ്‌കർ വേദിയിലും ഗാനം പുനരവതരിപ്പിച്ചിരുന്നു.
തെലുങ്ക് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ പിന്നണി ഗായകനും സംഗീത സംവിധായകനുമാണ് കാല ഭൈരവ. കൂടാതെ തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. മാതു വടലര, കളർ ഫോട്ടോ എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനം അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
ബാഹുബലി 2 : ദി കൺക്ലൂഷൻ , അരവിന്ദ സമേത വീര രാഘവ എന്നിവയിലെ ഗാനങ്ങൾക്ക് അദ്ദേഹം പ്രശംസ നേടിയിരുന്നു. എംഎം കീരവാണിയുടെ മകൻ എന്ന നിലയിൽ എല്ലാ പ്രശംസിനീയ കഴിവുകളും അദ്ദേഹത്തിനുണ്ട്. കൂടാതെ സഹോദരൻ ശ്രീ സിംഹ അഭിനേതാവാണ്.
















Comments