ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങൾക്ക് അധിക കേന്ദ്ര സഹായം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടിലേക്കാണ് പണം അനുവദിച്ചത്. അസം, ഹിമാചൽ പ്രദേശ്, കർണാടക, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് വേണ്ടി 1,816.162 കോടി രൂപയാണ് നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.
2022-ലെ വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മേഘവിസ്ഫോടനം എന്നീ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് സഹായം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്നും അധികൃതർ അറിയിച്ചു.
പ്രകൃതിദുരന്തങ്ങൾ നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങളെ സഹായിക്കുക എന്ന ദൃഢനിശ്ചയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസമിന് 520 കോടി രൂപയും ഹിമാചൽ പ്രദേശിന് 239 കോടി രൂപയും കർണാടകയ്ക്ക് 941 കോടി രൂപയും മേഘാലയയ്ക്ക് 47 കോടി രൂപയും നാഗാലാൻഡിന് 68 കോടി രൂപയുമാണ് നൽകിയത്.
Comments