സിനിമാ താരം രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നും നടൻമാരായ സൈജു കുറുപ്പ്, നരൻ, സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ബാദുഷ എന്നിവർ പങ്കെടുത്തു.
സമൂഹമാദ്ധ്യമങ്ങളിലൂടെ താരത്തിന് നിരവധിപേരാണ് ആശംസകൾ നേരുന്നത്.
മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിൽ സജീവമായ രാഹുൽ തമിഴ് ചിത്രമായ അതെ നേരം അതേയിടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ മാധവ് മലയാളത്തിലേക്ക് എത്തുന്നത്. വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, 12-ത് മാൻ, കടുവ, പാപ്പൻ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Comments