മലയാളത്തിന്റെ പ്രിയ ജോഡികളാണ് ജഗതിയും ഉർവ്വശിയും. മലയാളിയുടെ സ്വീകരണമുറികളിൽ ചിരിയുടെ മാലപ്പടക്കതിന് തിരി കൊടുത്ത അനേകായിരം കഥാപത്രങ്ങൾക്ക് ജിവൻ നൽകിയത് ഇവരാകും. ജഗതിയുടെ തിരിച്ചുവരവിനായി മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ്.
ജഗതിയെ വീണ്ടും കാണാൻ സാധിച്ചതിന്റെ ആരവത്തിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലുമാളിലാണ് ഇരുവരും എത്തിയത്. ചാൾസ് എൻറർപ്രൈസസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലേക്ക് ചിത്രത്തിലെ നായികകൂടിയായ ഉർവ്വശിയ്‌ക്കൊപ്പം മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രട്ട് ജഗതിയും എത്തിയതോടെ കാണികൾക്ക് ഇരട്ടിമധുരത്തിന്റെ നിമിഷമായിരുന്നു അത്.
യോദ്ധ സിനിമയിലെ കഥകൾ ഓർത്തെടുത്ത നടി, ജഗതി തിരിച്ചുവരണമെന്നും അതിന് ശേഷം ജഗതിയ്‌ക്കൊപ്പം പഴയപോലെ അഭിനയിക്കണമെന്നും പറഞ്ഞു. ചടങ്ങിനത്തിയ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. അപകടത്തിന് ശേഷം സേതുരാമയ്യർ എന്ന സിനിമയിൽ തന്റെ പഴയ കഥാപാത്രമായ വിക്രമിന്റെ വേഷം ജഗതി അഭിനയിച്ചിരുന്നു. ഇത് ജനങ്ങൾ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
















Comments