ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കർ നിറവിലാണ് ഇന്ത്യയിലേക്ക് എത്തിയത്. എന്നാൽ ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങൾ വലിയ കഴമ്പുള്ളതല്ലെന്നാണ് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇത് പറഞ്ഞത്. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ഓസ്‌കർ എത്തുന്നത്. എംഎം കീരവാണി സംഗീതം നൽകിയ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനും ദി എലഫെന്റ് വിസ്‌പേർസ് എന്ന ഡോക്ക്യുമെന്ററിക്കുമണ് പുരസ്‌കാരം ലഭിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന കീരവാണിയുടെ സംഗീതസപര്യയ്‌ക്ക് ഓസ്‌കർ പുരസ്‌കാരം
എന്നാൽ കീരവാണിയുടെ ഓസ്‌കർ നേട്ടത്തിനെ ഇകഴ്ത്തി സംവിധായകൻ കമൽ രംഗത്തെത്തി. ആർആർആറിലുള്ളത് ഹിന്ദുത്വ അജണ്ടയാണെന്നും ഓസ്‌കറും ഗോൾഡൻ ഗ്ലോബുമൊന്നും മഹത്തായ പുരസ്‌കാരങ്ങളല്ലെന്നും ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു. രണ്ടു പുരസ്‌കാരങ്ങൾക്കും പിന്നിൽ കച്ചവട താൽപര്യമാണെന്നും കമൽ കൂട്ടിച്ചേർത്തു. നിലവാരത്തിന്റെയോ മെറിറ്റിന്റെയോ അടിസ്ഥാനത്തിൽ ആയിരുന്നെങ്കിൽ ആർആർആർ എന്തുകൊണ്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്കോ വെന്നീസ് ചലച്ചിത്രമേളയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നാണ് കമലിന്റെ ചോദ്യം. പുറത്തിറങ്ങിയ മുതൽ പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ച് ഗാനമായിരുന്നു നാട്ടു നാട്ടു. ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ പ്രമേയം.
















Comments