റാഞ്ചി: രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ത്സാർഖണ്ഡിൽ സുരക്ഷ ശക്തമാക്കി. സുരക്ഷയെ കരുതി ഹസാരിബാഗ് ജില്ലയിൽ 3000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജില്ലയിൽ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് രത്തൻ ചോത്തെ പറഞ്ഞു.
നഗരത്തിലെല്ലായിടത്തും സുരക്ഷാ മുൻകരുതലുകൾ സ്വീകരച്ചിട്ടുണ്ട്. അക്രമങ്ങൾ തടയാനായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പോലീസ് ജനങ്ങളുമായി സമാധാന സമിതി യോഗങ്ങളും നടത്തുന്നുണ്ട്. മംഗളാ ജുലുസ്
ആരംഭിക്കുന്നതിന് മുമ്പ് പോലീസ് മേധാവികളുടെ നേതൃത്ത്വത്തിൽ ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു.
മുൻകാലങ്ങളിൽ ആഘോഷങ്ങളുടെ ഇടയിൽ നിരവധി വർഗ്ഗീയ സംഘർഷങ്ങൾക്ക് ഹസാരിബാഗ് സാക്ഷ്യം വഹിച്ചിരുന്നു.
Comments