തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് മന്ത്രി മുഹമ്മദ് റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവി വി ഡി സതീശൻ. മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അനുവദിക്കാത്തിനെ തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ
ഭരണപക്ഷത്തിന്റെ ധാർഷട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ന് നടന്നത്. മുഹമ്മദ് റിയാസിന് എത്ര വലിയ പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറുടെ അടുക്കൽ എത്താൻ കഴിയാത്തതിനാൽ സ്പീക്കറെ പരിഹാസ പാത്രമാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ പറഞ്ഞു.
“ഭരണപക്ഷത്തിന്റെ ധാർഷട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ്, ഇന്ന് കേരള നിയമ സഭയുടെ അകത്തും പുറത്ത് സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നത്. നിസാര കാര്യം പറഞ്ഞ് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നിക്ഷധിക്കുക. മുഖ്യമന്ത്രിക്ക് ഒന്നിലും മറുപടിയില്ല. മാത്രമല്ല, മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിനും അടിയന്തര പ്രമേയം ആവശ്യമില്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്.
സ്പീക്കർ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് അനുമതി കൊടുക്കാതിരിക്കാൻ വേണ്ടിയിട്ട് സ്പീക്കറെയും നിർബന്ധിക്കുന്നു. സ്പീക്കറെ പരിഹാസ പാത്രമാക്കി മാറ്റാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണിത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇതാണ് നിയമ സഭയിൽ നടക്കുന്നത്. മരുമകന് എത്ര വലിയ പിആർ വർക്ക് നടത്തിയിട്ടും, സ്പീക്കറുടെ അടുക്കൽ എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസ പാത്രമാക്കി പ്രതിപക്ഷത്തിന്റെ ശത്രുവാക്കി നിയമസഭയുസടെ നടപടിക്രമങ്ങളെ അട്ടിമറിക്കാൻ വേണ്ടി മുഖ്യമന്തിയുടെ നേതത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയാണിത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് ഉള്ളത്. മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണ് അയാൾക്കുള്ളത്.
ചെങ്കോട്ട് കോണത്ത് പട്ടാപ്പകൽ 16 വയസ്സുള്ള പെൺകുട്ടി നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ കുട്ടിയുടെ മുടിയിൽ കടന്ന് പിടിച്ച് ആക്രമിച്ചു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചതിന് നാലുപേർ ചേർന്ന് വഴിയിലിട്ട് പെൺകുട്ടിയെ ചവിട്ടി കൂട്ടി. ഇതുമായി ബന്ധപ്പെട്ട സ്ത്രീസുരക്ഷയായിരുന്നു ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെയാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്.”- പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments