ചെന്നെെ : തമിഴ്‌നാട്ടിലെ വനമേഖലയിൽ വൻ തീപിടിത്തം. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ കുന്നുകൾക്ക് സമീപമുള്ള വനമേഖലയിലാണ് തീപിടിത്തം ഉണ്ടായത്. കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടുതീയുടെ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചരിക്കുന്നുണ്ട്.
ഗോവയിലെ മഹദേയ് വന്യജീവി സങ്കേതത്തിൽ കാട്ടുതീ പടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. മാർച്ച് 5 നായിരുന്നു ഗോവയിലെ സംഭവം. 48 ഇടങ്ങളിൽ കാട്ടുതീ പടർന്നതായി കണ്ടെത്തി. കാട്ടുതീയെ നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ഇന്ത്യൻ എയർഫോഴ്‌സ് ഏറ്റെടുക്കുകയും ബാധിത പ്രദേശങ്ങളിൽ തീയണയ്‌ക്കാൻ ഹെലികോപ്റ്ററുകൾ വിന്യസിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ മാർച്ച് 11 ന് ഗോവയിലെ കാട്ടുതീ ബാധിത പ്രദേശങ്ങളിൽ 25,000 ലിറ്റർ വെള്ളം കാട്ടുതീ അണക്കാൻ ഉപയോഗിച്ചു. 11 ദിവസത്തിന് ശേഷം ഗോവയിലെ വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ കാട്ടുതീ നിയന്ത്രണവിധേയമായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഗോവയിലെ കാട്ടുതീയുടെ സ്ഥലങ്ങൾ തത്സമയം നിരീക്ഷിക്കാൻ 24×7 കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
















Comments