ചെന്നൈ: തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തിളങ്ങിനിന്ന വില്ലനായിരുന്നു പൊന്നമ്പലം. സ്റ്റണ്ട് ആർട്ടിസ്റ്റായി തുടക്കംകുറിച്ച താരം നാട്ടാമൈ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സൂപ്പർതാരങ്ങൾക്കൊപ്പവും വില്ലനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് വൃക്കകളുടെ പ്രവർത്തനം നിലച്ച് ഇദ്ദേഹം ആശുപത്രിയിൽ ആയത്. മരണത്തിന്റെ വക്കിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായ ഇദ്ദേഹം സുഖപ്പെട്ട് വരുകയാണ്.
ഇപ്പോഴിതാ ആശുപത്രിയിലായിരുന്നപ്പോൾ തന്നെ അവഗണിച്ചവരെയും ചേർത്ത് പിടിച്ചവരെ കുറിച്ചും ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും പറയുകയാണ് പൊന്നമ്പലം. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്പലം
തുറന്ന് പറഞ്ഞത്.
താന്‍ ആശുപത്രിയിലായിരുന്നപ്പോൾ ഓപ്പറേഷനും മറ്റുമായി നടന്മാരായ കമൽഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ.എസ്. രവികുമാർ എന്നിവര്‍ എത്തുകയും വേണ്ട സഹായങ്ങൾ നൽകിയെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ അജിത്ത്, വിജയ്, വിക്രം ഇവരൊന്നും തന്‍റെ അവസ്ഥയില്‍ എന്നെ വിളിച്ച് അന്വേഷിക്കുക പോലും ചെയ്യ്തില്ല. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നതെന്നും. അതുകൊണ്ട് തന്നെ പണം തരണം എന്നല്ല ഒന്ന് വിളിച്ച് സുഖമാണോ എന്ന് അന്വേഷിക്കുമെന്നാണ് കരുതിയതെന്നും പൊന്നമ്പലം പറയുന്നു.
താൻ ആശുപത്രിയിൽ ആയപ്പോൾ ഓപ്പറേഷനും മറ്റും ഒരുപാട് സഹപ്രവർത്തകർ സാഹായത്തിനായി എത്തിയിരുന്നു. മദ്യപിച്ചും, ലഹരി ഉപയോഗിച്ചും വൃക്ക തകരാറിലായി എന്നാണ് പലരും കരുതിയത്. എന്നാൽ താൻ അത്തരക്കാരനല്ലെന്നും, താരത്തിന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറച്ചുക്കാലം ജോലി ചെയ്തിരുന്നു.
ഒരിക്കൽ അയാൾ എന്തോ വിഷം തനിക്ക് ബിയറിൽ കലക്കി തന്നു. പിന്നീട് ഇതേ സ്ലോ പൊയിസൺ രസത്തിലും കലക്കി തന്നു. ഇതെല്ലാമാണ് ഈ അവസ്ഥവരാൻ കാരണമെന്ന് പൊന്നമ്പലം പറയുന്നു. ആദ്യം ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും പിന്നീട് ഒപ്പം ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യം അറിഞ്ഞതെന്നും താരം പറയുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ ചെന്നൈയിലെ വിട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. ഇപ്പോൾ നടന്റെ ആരോഗ്യം മെച്ചപ്പെട്ട് വരുകയാണ്.
Comments