തിരുവനന്തപുരം : ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു. ആരോപണം പിൻവലിച്ചു മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് എതിരായ ആരോപണം പിൻവലിക്കാൻ വിജേഷ് പിള്ള 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലിലാണ് എം വി ഗോവിന്ദൻ സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചത് . സ്വപ്നയുടെ ആരോപണം വസ്തുത വിരുദ്ധമാണെന്നും തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും നോട്ടീസിൽ പറയുന്നു.
Comments