‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സംവിധായകൻ രാമസിംഹൻ. ജനങ്ങൾ ഇരും കയ്യും നീട്ടി സിനിമയെ സ്വീകരിച്ചു. ആരോക്കെ പുശ്ചിച്ചാലും ട്രോൾ ചെയ്താലും സത്യം സത്യമായി തന്നെ നില നിൽക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ ഉടൻ സിനിമ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട എല്ലാ പ്രേക്ഷകർക്കും, പണം മുടക്കിയ ജനങ്ങൾക്കും, ജനം ടിവി അടക്കമുള്ള മാദ്ധ്യമങ്ങൾക്കും രാമസിംഹൻ സന്ദി അറിയിച്ചു.
‘പല തിയറ്ററിൽ നിന്നും പോയ ചിത്രം വീണ്ടും ആ തിയറ്ററുകളിലേയ്‌ക്ക് തന്നെ തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത്. ഒഴുവാക്കിയ തിയറ്ററുകളിലേയ്‌ക്ക് വീണ്ടും സിനിമ തിരിച്ചെത്തുന്നു. മാർച്ച് 24-ന് കർണാടകയിലും തമിഴ്‌നാട്ടിലും ചിത്രം റിലീസ് ചെയ്യും. മുംബൈയിലും റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. അമേരിക്കയിലും പുഴ മുതൽ പുഴ വരെ റിലീസ് ചെയ്യും. ലോകമാകെ പുഴ ഒഴുകാൻ പോകുന്നു. വലിയ സിനിമയൊന്നുമല്ല ഇത്. സാങ്കേതികമായി ശരിയായില്ല, ക്യാമറ നന്നായില്ല, എഡിറ്റിംഗ് ഭംഗിയായില്ല എന്നൊക്കെ ചിലർ പറയുന്നുണ്ട്. വളരെ ചെറിയ ബഡ്ജറ്റിൽ തീർത്ത സിനിമയാണിത്. എന്നിട്ടും സിനിമ അതിന്റെ ദൗത്യം പൂർത്തിയാക്കി മനുഷ്യന്റെ ഹൃദയത്തിലെത്തുന്നു. അതാണ് യഥാർത്ഥ സിനിമയുടെ ശക്തി. വിഷയത്തിൽ പിടിച്ചു നിർത്തി ചരിത്രത്തിന്റെ ഇടനാഴിയിലൂടെ പ്രേഷകനെ ഈ സിനിമ കൊണ്ടു പോകുന്നുണ്ട്. ഹിന്ദി സെൻസറിംഗ് നടക്കുന്നു. അതിന്റെ തിരക്കിലാണ് ഇപ്പോൾ. കന്നടയിലേയ്‌ക്കും തമിഴിലേയ്‌ക്കും മൊഴിമാറും. അരുവിയായി തുടങ്ങി പുഴയായി മാറിയതിൽ സന്തോഷമുണ്ട്’.
‘നമ്മുടെ അഭിമാനത്തെയും സംസ്‌കാരത്തെയും സത്യത്തെയും ചോദ്യം ചെയ്ത പൃഥ്വിരാജിനും വമ്പൻ സിനിമ കമ്പനിക്കും മറുപടി കൊടുക്കാൻ കൂടിയാണ് ഈ ചിത്രം പുറത്തിറക്കിയത്. 80 കോടി ബജറ്റിൽ ഇറങ്ങാൻ ഇരുന്ന സിനിമയ്‌ക്ക് വെറും രണ്ട് കോടിയുടെ ചുള്ളിക്കമ്പ് കൊണ്ട് ഒരു അടി കൊടുത്തു എന്നുമാത്രം. ചുള്ളിക്കമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും എന്ന് ചിലർക്ക് മനസ്സിലായി. തലക്കുഴിഞ്ഞുവെച്ച കാശ് പോലെ സ്വർണ്ണം വിറ്റ് പണം നൽകിയവർക്കും ലക്ഷങ്ങൾ നൽകിയവർക്കും കയ്യിലുണ്ടായിരുന്ന 35 രൂപ നൽകിയവരെയും ഞാൻ കണക്ക് ബോധിപ്പിക്കും. അല്ലാതെ വിമർശനവുമായി വരുന്നവരോട് തനിക്ക് കണക്ക് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരു പരസ്യത്തിനും ഞാൻ പോയിട്ടില്ല, ആർക്കും പണം നൽകി സിനിമയെപ്പറ്റി എഴുതാൻ പറഞ്ഞിട്ടില്ല. ജനങ്ങൾ കണ്ട് സ്വയം അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നതാണ്. ഈ സിനിമയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. രാമസിംഹന്റെ വിജയം ഇതാണ്. മറ്റ് കുറ്റപ്പെടുത്തലുകളെയോ കൂടെ നടന്ന് വേദനിപ്പിക്കുന്നവരെയോ ഞാൻ ശ്രദ്ധിക്കാറില്ല. പുഴ ഒഴുകുക തന്നെ ചെയ്യും. 1921-ൽ മരിച്ച പൂർവ്വികരുടെ ആത്മാക്കളാണ് ഈ സിനിമയെ വിജയമാക്കുന്നത്’- എന്നും രാമസിംഹൻ ഫേയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
















Comments