ഹിന്ദിയിലും കന്നഡയിലും തമിഴിലും സിനിമ പുറത്തിറങ്ങുന്നു; മുംബൈയിലും അമേരിക്കയിലും '1921 പുഴ മുതൽ പുഴ വരെ' റിലീസ് ചെയ്യുന്നുണ്ട്; പൃഥ്വിരാജിനും വമ്പൻ സിനിമ കമ്പനിക്കുമുള്ള മറുപടി: രാമസിംഹൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദിയിലും കന്നഡയിലും തമിഴിലും സിനിമ പുറത്തിറങ്ങുന്നു; മുംബൈയിലും അമേരിക്കയിലും ‘1921 പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നുണ്ട്; പൃഥ്വിരാജിനും വമ്പൻ സിനിമ കമ്പനിക്കുമുള്ള മറുപടി: രാമസിംഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 09:36 pm IST
FacebookTwitterWhatsAppTelegram

‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സംവിധായകൻ രാമസിംഹൻ. ജനങ്ങൾ ഇരും കയ്യും നീട്ടി സിനിമയെ സ്വീകരിച്ചു. ആരോക്കെ പുശ്ചിച്ചാലും ട്രോൾ ചെയ്താലും സത്യം സത്യമായി തന്നെ നില നിൽക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ ഉടൻ സിനിമ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട എല്ലാ പ്രേക്ഷകർക്കും, പണം മുടക്കിയ ജനങ്ങൾക്കും, ജനം ടിവി അടക്കമുള്ള മാദ്ധ്യമങ്ങൾക്കും രാമസിംഹൻ സന്ദി അറിയിച്ചു.

‘പല തിയറ്ററിൽ നിന്നും പോയ ചിത്രം വീണ്ടും ആ തിയറ്ററുകളിലേയ്‌ക്ക് തന്നെ തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത്. ഒഴുവാക്കിയ തിയറ്ററുകളിലേയ്‌ക്ക് വീണ്ടും സിനിമ തിരിച്ചെത്തുന്നു. മാർച്ച് 24-ന് കർണാടകയിലും തമിഴ്‌നാട്ടിലും ചിത്രം റിലീസ് ചെയ്യും. മുംബൈയിലും റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. അമേരിക്കയിലും പുഴ മുതൽ പുഴ വരെ റിലീസ് ചെയ്യും. ലോകമാകെ പുഴ ഒഴുകാൻ പോകുന്നു. വലിയ സിനിമയൊന്നുമല്ല ഇത്. സാങ്കേതികമായി ശരിയായില്ല, ക്യാമറ നന്നായില്ല, എഡിറ്റിംഗ് ഭംഗിയായില്ല എന്നൊക്കെ ചിലർ പറയുന്നുണ്ട്. വളരെ ചെറിയ ബഡ്ജറ്റിൽ തീർത്ത സിനിമയാണിത്. എന്നിട്ടും സിനിമ അതിന്റെ ദൗത്യം പൂർത്തിയാക്കി മനുഷ്യന്റെ ഹൃദയത്തിലെത്തുന്നു. അതാണ് യഥാർത്ഥ സിനിമയുടെ ശക്തി. വിഷയത്തിൽ പിടിച്ചു നിർത്തി ചരിത്രത്തിന്റെ ഇടനാഴിയിലൂടെ പ്രേഷകനെ ഈ സിനിമ കൊണ്ടു പോകുന്നുണ്ട്. ഹിന്ദി സെൻസറിംഗ് നടക്കുന്നു. അതിന്റെ തിരക്കിലാണ് ഇപ്പോൾ. കന്നടയിലേയ്‌ക്കും തമിഴിലേയ്‌ക്കും മൊഴിമാറും. അരുവിയായി തുടങ്ങി പുഴയായി മാറിയതിൽ സന്തോഷമുണ്ട്’.

‘നമ്മുടെ അഭിമാനത്തെയും സംസ്‌കാരത്തെയും സത്യത്തെയും ചോദ്യം ചെയ്ത പൃഥ്വിരാജിനും വമ്പൻ സിനിമ കമ്പനിക്കും മറുപടി കൊടുക്കാൻ കൂടിയാണ് ഈ ചിത്രം പുറത്തിറക്കിയത്. 80 കോടി ബജറ്റിൽ ഇറങ്ങാൻ ഇരുന്ന സിനിമയ്‌ക്ക് വെറും രണ്ട് കോടിയുടെ ചുള്ളിക്കമ്പ് കൊണ്ട് ഒരു അടി കൊടുത്തു എന്നുമാത്രം. ചുള്ളിക്കമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും എന്ന് ചിലർക്ക് മനസ്സിലായി. തലക്കുഴിഞ്ഞുവെച്ച കാശ് പോലെ സ്വർണ്ണം വിറ്റ് പണം നൽകിയവർക്കും ലക്ഷങ്ങൾ നൽകിയവർക്കും കയ്യിലുണ്ടായിരുന്ന 35 രൂപ നൽകിയവരെയും ഞാൻ കണക്ക് ബോധിപ്പിക്കും. അല്ലാതെ വിമർശനവുമായി വരുന്നവരോട് തനിക്ക് കണക്ക് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരു പരസ്യത്തിനും ഞാൻ പോയിട്ടില്ല, ആർക്കും പണം നൽകി സിനിമയെപ്പറ്റി എഴുതാൻ പറഞ്ഞിട്ടില്ല. ജനങ്ങൾ കണ്ട് സ്വയം അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നതാണ്. ഈ സിനിമയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. രാമസിംഹന്റെ വിജയം ഇതാണ്. മറ്റ് കുറ്റപ്പെടുത്തലുകളെയോ കൂടെ നടന്ന് വേദനിപ്പിക്കുന്നവരെയോ ഞാൻ ശ്രദ്ധിക്കാറില്ല. പുഴ ഒഴുകുക തന്നെ ചെയ്യും. 1921-ൽ മരിച്ച പൂർവ്വികരുടെ ആത്മാക്കളാണ് ഈ സിനിമയെ വിജയമാക്കുന്നത്’- എന്നും രാമസിംഹൻ ഫേയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

Tags: ALIAKBARRamasimhan Aboobakker
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies