പ്ലസ്‍ടു കഴിഞ്ഞവർക്ക് ഇനി മുതൽ നേരിട്ട് ഐഐഎം പ്രവേശനം നേടാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഇൻഡോർ ( ഐഐഎം) ആണ് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നത്. പ്ലസ്ടു കഴിഞ്ഞവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിനാണ് അവസരം.
സാധാരണ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കുന്നത്. 2021, 22, 23 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. ജനനം 2003 ഓഗസ്റ്റ് ഒന്നിനു മുൻപാകരുത്. പട്ടിക വിഭാഗം ഭിന്ന ശേഷി വിഭാഗക്കാർക്ക് 5 വർഷം വരെ കൂടുതലാകാം.
കുറഞ്ഞ പ്രായത്തിൽത്തന്നെ മാനേജ്മെന്റ് കരിയറിലേക്കു കൈപിടിച്ചുയർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വിദ്യാർത്ഥിക്കും പ്രഫഷണൽ മികവ് ആർജിക്കാനുള്ള സാധ്യതയുണ്ടെന്ന തത്വം ആധാരമാക്കിയാണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. നാലും അഞ്ചു വർഷങ്ങളിലെ പഠനം ഐ.ഐ.എമ്മിലെ റഗുലർ പിജിപിയുടേതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 17 വരെയാണ്. അപേക്ഷാഫീസ് 4130 രൂപയാണ്. പട്ടിക- ഭിന്നശേഷി വിഭാഗക്കാർ 2065 രൂപയും. തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡൽഹി, സൈറ്റിലുണ്ട്. മുംബൈ, ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16-ന് രണ്ടു മണിക്കൂർ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ് / ഷോർട് ആൻസർ), വെർബൽ എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) ചോദ്യങ്ങൾ. ഒബ്ജക്ടീവ് ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലെ തെറ്റിനു മാർക്കു കുറയ്‌ക്കും.
ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. അഭിരുചി പരീക്ഷയ്‌ക്കും ഇന്റർവ്യൂവിനും 65:35 അനുപാതത്തിൽ വെയ്റ്റ് നൽകി റാങ്ക് നിർണയിക്കും. ഇന്ത്യക്കാർക്ക് ആകെ 150 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണവുമുണ്ട്.
കോഴ്സിന്റെ ഫീസ് ആദ്യ 3 വർഷം 5 ലക്ഷം രൂപ വീതം. തുടർന്ന് 2 വർഷം അന്നത്തെ പി.ജി പ്രോഗ്രാം നിരക്കുകൾ പ്രകാരവും ആയിരിക്കും. ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. രാജ്യാന്തര വിദ്യാർഥിക്കുള്ള പ്രത്യേക നിബന്ധനകൾ സൈറ്റിലുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി, 07312439687 എന്ന നമ്പരിലേക്ക് ബന്ധപ്പെടാവുന്നതാണ്. കൂടാതെ pm admissions@iimidr.ac.in;www.iimidr.ac.in എന്ന സൈറ്റും സന്ദർശിക്കാവുന്നതാണ്.
റോത്തക് റാഞ്ചി,ജമ്മു, ബുദ്ധഗയ ഐഐഎമ്മുകളും 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (IPM) നടത്തുന്നുണ്ട്. ഐഐഎം റാഞ്ചി പ്രാഥമിക സെലക്ഷന് ഇൻഡോർ അഭിരുചി പരീക്ഷയിലെ സ്കോറാണ് ഉപയോഗിക്കുന്നത്.
















Comments