ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ വിമാനത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചതിന് പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. സ്പൈസ് ജെറ്റ് വിമാത്തിന്റെ കോക്ക്പിറ്റിൽ ഇരുന്നാണ് ഇവർ ഹോളി പലഹാരങ്ങൾ കഴിച്ചത്. മാർച്ച് 8 ന് ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രം പൈലറ്റുമാരിൽ ഒരാൾ പ്രത്യേക ഹോളി മധുരപലഹാരവും ഒരു പേപ്പർ കപ്പിൽ പാനീയവും പിടിച്ച് സെൻട്രൽ കൺസോളിൽ ബാലൻസ് ചെയ്യുന്നതായിട്ടാണ്. സമീപത്തായി കുറച്ച് പലഹാരം വെച്ചിരിക്കുന്നതായും കാണാം. കോക്ക്പിറ്റിനുള്ളിൽ ഭക്ഷണം കഴിക്കരുതെന്ന് സ്പൈസ് ജെറ്റിൽ കർശന നിർദ്ദേശമുണ്ട്.
രണ്ട് പൈലറ്റുമാരിൽ നിന്നും സുരക്ഷാ വീഴ്ചകളോ അപകടമോ സംഭവിച്ചതായി അന്വേഷിച്ച് വരികയാണെന്നും സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. അന്വേഷണം പൂർത്തിയായാൽ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments