വാർത്താസമ്മേളനത്തിനിടെ നാക്കുപിഴ സംഭവിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഉടൻ തിരുത്തി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ലണ്ടനിൽ നിന്ന് തിരികെയെത്തിയ രാഹുൽ നിയമസഭയിൽ സാന്നിധ്യമറിയച്ചിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി ലണ്ടനിലിരുന്ന് നടത്തിയ പരാമർശങ്ങൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണം നൽകാനും നിലപാടറിയിക്കാനുമായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. ഇതിനിടെ നാക്കുപിഴ സംഭവിക്കുകയും അടുത്തിരുന്ന ജയറാം രമേശ് തിരുത്തുകയുമായിരുന്നു.
”നിർഭാഗ്യവശാൽ, ഞാനൊരു എംപിയാണ്, പാർലമെന്റിൽ നാല് മന്ത്രിമാർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായി അവിടെ സംസാരിക്കാൻ അവസരം ലഭിക്കുക എന്നത് എന്റെ ജനാധിപത്യപരമായ അവകാശമാണ്. ” രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുകേട്ട് അടുത്തിരിക്കുകയായിരുന്ന ജയറാം രമേശ് രാഹുലിന്‌റെ സമീപത്തേക്ക് ചാഞ്ഞ് ചെവിയിൽ ഇപ്രകാരം പറഞ്ഞു കൊടുത്തു.
ഇങ്ങനെ പറഞ്ഞാൽ അവർ ഇതിന്റെ പേരിൽ നിങ്ങളെ പരിഹസിക്കും. അതിനാൽ ”നിർഭാഗ്യവശാൽ നിങ്ങൾക്കായി” എന്ന് തിരുത്തി പറയൂവെന്ന് രാഹുലിനോട് ജയറാം രമേശ് ഉപദേശിച്ചു. തുടർന്ന് രാഹുൽ നേരത്തെ പറഞ്ഞ അതേകാര്യം തിരുത്തിയതിന് ശേഷം വ്യക്തമായി പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
…आखिर कितना और कब तक सिखाओगे? pic.twitter.com/GVqPyz76x1
— Sambit Patra (@sambitswaraj) March 16, 2023
രാഹുലിന്റെ പരാമർശവും ജയറാം രമേശിന്റെ തിരുത്തലും അതിവേഗമാണ് വൈറലായത്. നിങ്ങൾ എത്രകാലമിങ്ങനെ രാഹുലിനെ പാഠം പഠിപ്പിക്കുമെന്നായിരുന്നു ബിജെപി നേതാവ് സാംബിത് പത്രയുടെ പ്രതികരണം.
















Comments