എറണാകുളം: ആറ് അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന എഡിജിപി ശ്രീജിത്തിനെതിരെയുള്ള ആരോപണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി. ഒൻപതോളം ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശ്രീജിത്തിനെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശ്രീജിത്തിനെതിരായ ആരോപണങ്ങളിൽ പ്രസക്തിയില്ലെന്നായിരുന്നു വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്.
വിഷയത്തിൽ ശ്രീജിത്തിനെതിരെ എട്ട് ആരോപണങ്ങളിൽ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ആറ് അക്കൗണ്ട് വഴി നിരവധി പണമിടപാടുകൾ നടത്തിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
Comments