മലപ്പുറം: മലപ്പുറം വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക്
മറിഞ്ഞ് മൂന്ന് പേർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിൽ രാവിലെയാണ് അപകടം. കോഴിക്കോട് നിന്ന് ചാലക്കുടിയിലക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുപ്പതടി താഴ്ചയിലേക്കാണ് ലോറി മറഞ്ഞത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകട സമയത്ത് വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. സ്ഥിരമായി അപകടമുണ്ടാകുന്ന പ്രദേശമാണ്് വട്ടപ്പാറ. ഈ മാസം തന്നെ നാലാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്
















Comments