ശ്രീലങ്കയ്‌ക്ക് കൈതാങ്ങാകാൻ വീണ്ടും ഇന്ത്യ; വിതരണം ചെയ്തത് പതിനായിരക്കണക്കിന് റേഷൻ കിറ്റുകൾ

Published by
Janam Web Desk

കൊളംബോ:കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രീലങ്കയ്‌ക്ക് എറ്റവും പിന്തുണ നൽകുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം മാത്രം അഞ്ച് ബില്യൺ ഡോളറിന്റെ സഹായമാണ് ഇന്ത്യ നൽകിയത്. ഇത് കൂടാതെ
ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ശ്രീലങ്കയ്‌ക്ക് എത്തിച്ച് നൽകുകയും ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് റേഷൻ കിറ്റ് വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യൻ ഹൈക്കമ്മീഷന്റെ ട്വീറ്റർ ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്.

കൽമുനൈയിലെ റേഷൻ വിതരണത്തിന്റെ ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പൊടെയാണ് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കിറ്റുകൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരക്കണക്കിന് ഭക്ഷ്യധാന്യ കിറ്റുകളാണ് ഇന്ത്യ നൽകിയത്.

നരേന്ദ്ര മോദി സർക്കാർ അയൽക്കാർക്ക് പ്രഥമ പരിഗണന എന്ന വിദേശ നയമാണ് പിന്തുടരുന്നത്. അതിനാൽ ശ്രീലങ്കയുടെ സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിട്ട് ഉഭയകക്ഷി വ്യപാരവും അടുത്തിടെ ഇന്ത്യ വിപുലീകരിച്ചിരുന്നു. ശ്രീലങ്കരുടെ പ്രാദേശിക സംസ്‌കാരം, ചരിത്രം,വിശ്വാസം എന്നിവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്ന ജാഫ്‌ന സാംസ്‌കാരിക കേന്ദ്രം ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ നിർമ്മിച്ച് നൽകിയിരുന്നു.

 

 

Share
Leave a Comment