ന്യൂഡൽഹി: സർക്കാർ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ സൈബർ ആക്രമങ്ങൾ നടത്തുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ട്. ചൈനീസ് ആസ്ഥാനമായുള്ള ഭരണകൂടം പിന്തുണയ്‌ക്കുന്ന ഹാക്കർമാരിൽ നിന്നാണ് ആക്രമണങ്ങൾ വരുന്നതെന്ന് മാൻഡിയന്റ് കണ്ടെത്തി. ഗൂഗുളിന്റെ മാൻഡിയന്റ് ഡിവിഷനാണ് ഈ വിവരങ്ങൾ പുറത്തുകൊണ്ട് വന്നത്.
പുതിയ രീതികളിലൂടെയും അത്യാധുനിക സംവിധാനങ്ങളിലൂടെയുമാണ് ഹാക്കർമാർ സൈബർ ആക്രമണങ്ങൾ നടത്തുന്നത്. ഉപഭോക്താക്കൾക്ക് യാതൊരു തരത്തിലുള്ള സംശയങ്ങളും ഉണ്ടാകാത്ത രീതിയിൽ ഇന്റനെറ്റിലൂടെയാണ് ഹാക്കർമാർ ആക്രമണങ്ങൾ നടത്തുന്നത്. ഡിറ്റക്ഷൻ സോഫ്റ്റ്‌വയറായ ഫയർവാളിലൂടെയാണ് മുൻപ് സൈബർ ആക്രമണങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റ് സംവിധാനമുള്ള ഉപകരണങ്ങളിൽ നുഴഞ്ഞ് കയറി ആക്രമണങ്ങൾ നടത്തുന്നു. ആന്റിവൈറസ് സോഫ്റ്റ്‌വയറുകളിൽ ഇത് പരീക്ഷിക്കുന്നില്ലെന്ന് മാൻഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.
സർക്കാരിനെയും ബിസിനസ്സ് സംരഭകരെയുമാണ് ഹാക്കർമാർ ലക്ഷ്യമിടുന്നത്. ഫയർവാളുകൾ, ഇന്റർനെറ്റ് ഉപകരണങ്ങൾ, ഹൈപ്പർ വൈസറുകൾ, വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് എന്നിവയെ പിന്തുണയ്‌ക്കാത്ത സാങ്കേതികവിദ്യകളാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ ചൈനീസ് സർക്കാർ സ്ഥിരമായി നിഷേധിക്കുകയാണ്.
Comments