കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി പിഴ ചുമത്തി. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ തുക കെട്ടിവയ്‌ക്കണം. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ തുക വിനിയോഗിക്കണം. അന്തരീക്ഷത്തിൽ മാരകമായ വിഷാംശമുണ്ടെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു.
തീ അണയ്‌ക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടന്നും സുപ്രീംകോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കപ്പെട്ടന്നും ട്രൈബ്യൂണൽ അറിയിച്ചു. എന്നാൽ കോർപ്പറേഷന്റെ വാദം കേട്ടില്ലെന്നും ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നും കൊച്ചി മേയർ അനിൽ കുമാർ പറഞ്ഞു. പിഴയടക്കാനുള്ള സാമ്പത്തികശേഷി നിലവിൽ കൊച്ചി കോർപറേഷനില്ല. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതടക്കമുള്ള എൻജിടിയുടെ നിർദേശങ്ങൾ പാലിക്കും പ്ലാന്റിലെ പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് ട്രൈബ്യൂണൽ ഇന്നലെ വിമർശിച്ചിരുന്നു. 500 കോടി രൂപ പിഴ വിധിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയായാണ് ട്രൈബ്യൂണൽ കേസെടുത്തത്.
സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ചോദിച്ചു. മാരകമായ അളവിൽ വായുവിലും പരിസരപ്രദേശങ്ങളിലും വിഷാംശം കണ്ടെത്തിയെന്നും ട്രിബ്യൂണൽ പറഞ്ഞു. ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും ട്രിബ്യൂണലിന്റെ നിർദ്ദേശമുണ്ട്.
















Comments