ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ. ജില്ലയിലെ പദ്‌ഗംപോര അവന്തിപോരയിലും ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പോലീസ് ട്വിറ്ററിൽ കുറിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് വധത്തിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാളെയാണ് സുരക്ഷാ സേന വധിച്ചത്.
ഫെബ്രുവരി 28 ന്, പുൽവാമയിൽ ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് നടന്ന ഏറ്റുമുട്ടലിൽ കശ്മീരി പണ്ഡിറ്റ് വധത്തിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചത്. എന്നാൽ ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.
ഫെബ്രുവരി 26 ന്, പുൽവാമ ജില്ലയിലെ മാർക്കറ്റിലേക്ക് പോകുകയായിരുന്ന ഒരു കശ്മീരി പണ്ഡിറ്റിന് (സഞ്ജയ് ശർമ്മ) നേരെ ഭീകരർ വെടിയുതിർത്തിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ പോലീസ് ട്വിറ്ററിൽ പറഞ്ഞു.
















Comments