ലക്‌നൗ : ആയുധക്കടത്ത് സംഘത്തിലെ രണ്ട് പേരെ തീവ്രവാദ വിരുദ്ധ സംഘടന പിടികൂടി അറസ്റ്റ് ചെയ്തു. ഇരുവരെയും യുപിയിൽ നിന്നാണ് പിടികൂടിയത്. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ വിവിധയിടങ്ങളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
മദ്ധ്യപ്രദേശിൽ നിന്ന് അനധികൃതമായി ആയുധങ്ങൾ കൊണ്ടുവന്ന രാംശബ്ദ് യാദവിനെയും സഹായി സഞ്ജയ് യാദവിനെയും ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 10 പിസ്റ്റളും, രണ്ട് വെടിയുണ്ടകളും, വെടിമരുന്നുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്്റ്റേഷനുകളിൽ രാംശബദിനെതിരെ 31 കേസും, സഞ്ജയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
Comments