ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ. ഒഡീഷയിലെ മയൂർഭഞ്ചും കേന്ദ്രഭരണ പ്രദേശമായ ലഡാക്കുമാണ് ടൈം മാഗസിന്റെ 2023-ലെ ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയാണ് ടൈം മാഗസിൻ പുറത്തുവിട്ടത്. വംശനാശഭീഷണി നേരിടുന്ന കടുവകൾ, ചരിത്രപ്രാധാന്യമുള്ള ദേവസ്ഥാനങ്ങൾ, സാഹസികമേഖലകൾ, പാചകരീതികൾ എന്നീ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.
മനോഹരമായ ആൽപൈൻ ഭൂപ്രകൃതിയും ടിബറ്റൻ ബുദ്ധമത സംസ്‌കാരവും ലഡാക്കിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലേയയുടെ തെക്ക് കിഴക്കുള്ള ഹാൻലെയിൽ ഇന്ത്യയുടെ ആദ്യ ഡാർക്ക് സ്‌കൈ റിസർവ് നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ വിവിധ ഭക്ഷണശാലകളിലെ രുചികൾ എന്നിവ നമുക്ക് ലേയിൽ ലഭിക്കും. അപൂർവമായ കറുത്ത കടുവകളെ കാണാൻ സാധിക്കുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണ് മയൂർഭഞ്‌ജെന്നും മാഗസിൻ പരാമർശിച്ചു. യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിലെ ഇടംപിടിച്ച ആകർഷകമായ നൃത്തോത്സവമായ ‘മയൂർഭഞ്ച് ചൗ’ ഈ ഏപ്രിലിൽ കോവിഡ് മഹാമാരിക്ക് ശേഷം വിപുലമായ ആഘോഷമായി നടക്കും.
സുസ്ഥിരതയും ആധികാരികതയും ഈ സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ടൈം മാഗസിൻ സീനിയർ എഡിറ്റർ എമ്മ ബാർക്കർ ബോണോമോ പറഞ്ഞു. ”പല സ്ഥലങ്ങളും പാരിസ്ഥി ആഘാതത്തിന്റെ പശ്ചത്തലത്തിൽ പരിമിതമായി സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കുന്നവയൈണെന്നും തദ്ദേശീയ ജനങ്ങൾ നടത്തുന്ന ടൂറുകൾ ഹോംസ്റ്റേകൾ എ്‌നിവ വിനോദസഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എമ്മ കൂട്ടിച്ചേർത്തു. ചില സ്ഥലങ്ങൾ അവയുടെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കാൻ കൂടുതൽ സുസ്ഥിരടൂറിസ രീതികൾ നടപ്പാക്കുന്നുണ്ടെന്നും എമ്മാ പറഞ്ഞു.
Comments