ഗായിക അമൃത സുരേഷിനെക്കുറിച്ചുള്ള വ്യാജവാർത്തകളിൽ രൂക്ഷ വിമർശനവുമായി സഹോദരി അഭിരാമി സുരേഷ്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ ഭർത്താവ് ബാലയെ കാണാൻ മകൾക്കൊപ്പമെത്തിയ അമൃത ഐസിയുവിൽ വെച്ച് മോശമായി പെരുമാറി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് രൂക്ഷവിമർശനവുമായി അഭിരാമി എത്തിയിരിക്കുന്നത്.
പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്നാണ് അഭിരാമി പറയുന്നത്. ഒരുപാട് മോശപ്പെട്ട ന്യൂസുകൾ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ, കഥകൾ മെനയുമ്പോൾ, കഥകൾ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോൾ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാൻ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല. അപ്പോൾ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ തെറ്റാണ് എന്നാണ് അഭിരാമി പറയുന്നത്.
സംഭവത്തിന് പിന്നാലെ സൈബർ ആക്രമണവും മാനനഷ്ടവും ചൂണ്ടിക്കാണിച്ച് അഭിരാമി പരാതി നൽകി.അപകീർത്തിപ്പെടുത്തുകയെന്നത് തികച്ചും ക്രൂരവും വേദനാജനകവുമായ പ്രവൃത്തിയാണെന്നും ഇന്റർനെറ്റ് ശരിയായ വിധത്തിൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിരാമി പറഞ്ഞു. ആ യൂട്യൂബ് ചാനലിന് എന്തുപറ്റിയെന്ന് തനിക്കറിയില്ലെന്നും താരം കുറിച്ചു.
‘ഒരു ചാനൽ സൃഷ്ടിച്ചെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ എനിക്കറിയാം. പക്ഷേ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത കൊടുത്ത് ആളുകളുടെ വെറുപ്പ് നേടിത്തരുന്നത് നല്ല് കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ളവരെപഴി കേൾപ്പിച്ചല്ല നാം നന്നാകേണ്ടത്. ആരും പൂർണരല്ല, പക്ഷേ വീണ് കിടക്കുന്ന മരം വാ, ഓടി കയറാം എന്ന മനോഭാവമുണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടിവരും. അതിനി ആര് തന്നെ ആണെങ്കിലും.. ആ ചാനൽ ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത് പോലുള്ള കണ്ടന്റ് അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കിൽ,അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും’ എന്നാണ് അഭിരാമി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
Comments