കറിവേപ്പില ഇല്ലാതെ എന്ത് കറി. ഉപ്പ് പോലെ തന്നെ മലയാളിയ്‌ക്ക് പ്രിയപ്പെട്ട ഒന്നാണ് കറിവേപ്പിലയും. വേനൽക്കാലമായാൽ പിന്നെ സംഭാര സീസൺ ആണല്ലോ… കറിവേപ്പില ഇല്ലാതെ എന്ത് സംഭാരം അല്ലേ! എന്നാൽ കൊടും വേനലിൽ ഉണങ്ങി നിൽക്കുന്ന ഒന്നാണ് കറിവേപ്പ് ചെടി.
ഇത്തരത്തിൽ മുരടിച്ച് നിൽക്കുന്ന ചെടിയെ തിരികെ നല്ലതുപോലെ വളർത്താൻ കഴിയുന്ന സൂത്രപണിയാണ് പറയാൻ പോകുന്നത്. മറ്റൊന്നുമല്ല, അതിനായി ചിരട്ടയെ കൂട്ടുപിടിച്ചാൽ മതി. വീട്ടിൽ സ്ഥിരം കത്തിച്ചു കളയുന്നതോ കുപ്പയിൽ എറിയുന്നതോ ആയ ഒന്നാണ് ചിരട്ട. ഈ ചിരട്ട ഉപയോഗിച്ച് ചെടിയുടെ ചുറ്റിനും തടം ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിന്റെ ഉള്ളിൽ വേണം വളവും മറ്റും ഇടേണ്ടത്. അതിനായി വ്യാപ്തിയിൽ വേണം തടമെടുക്കാൻ.
ഇങ്ങനെ ചെയ്യുന്നത് വഴി എൻപികെ വളം ചെടിയ്‌ക്ക് ലഭിക്കും. ഒപ്പം കുറച്ച് ചാരവും മണ്ണും ഇടണം. അതിന് ശേഷം ചിരട്ട നിരത്തിയിട്ട് കഞ്ഞിവെള്ളവും ചാരവും ചെടിയ്‌ക്ക് നൽകണം. പുളിച്ച കഞ്ഞിവെള്ളം ചെടിയ്‌ക്ക് നൽകുന്നതുവഴി കീടങ്ങളെ തടയാൻ കഴിയും. ഇനി ഉള്ളി തൊലിയാണ് തടത്തിലേക്ക് ചേർത്തുകൊടുക്കേണ്ടത്. ഇതിന് മുകളിലേക്ക് വീണ്ടും ചാരം ചേർക്കുക. തുടർന്ന് മുട്ടതോട്, വാഴപ്പഴത്തിന്റെ തൊലിയും ചേർക്കുക. ഇതിന് മുകളിൽ മണ്ണിട്ട് കൊടുക്കുക. ഇതിന് ശേഷം പച്ചിലയോ പുല്ലോ മറ്റോ ഉപയോഗിച്ച് പൊതയിട്ട് കൊടുക്കുക. ശേഷം കഞ്ഞിവെള്ളം ചേർത്ത് കൊടുക്കണം. ഇതുവഴി പുതിയ തളിരിലകൾ ഉണ്ടാകാനും ചെടി നല്ലതുപോലെ വളരുന്നതിനും കാരണമാകും.
Comments